പഞ്ചവാദ്യത്തിന്റെ മേളപ്പെരുക്കത്തില്‍ കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നാംതീയതി വൈകിട്ട് ദീപാരാധന നടന്നു. കിടങ്ങൂര്‍ രാജേഷും സംഘവുമാണ് പഞ്ചവാദ്യം അവതരിപ്പിച്ചത്. മുന്‍കാലങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ കിടങ്ങൂര്‍ ക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് പഞ്ചവാദ്യം പതിവായിരുന്നു. ഏറെക്കാലമായി നടക്കാതിരുന്ന അനുഷ്ഠാനം ഇപ്പോള്‍ ഭക്തജനങ്ങളുടെ പ്രത്യേക താല്‍പര്യപ്രകാരം പുനരാരംഭിക്കുകയായിരുന്നു.





0 Comments