പാലാ ബൈപ്പാസില്‍ കാര്‍ അ പ ക ട ത്തില്‍ പെട്ട് കിണറ്റിലേക്ക് മറിഞ്ഞ സ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കിണറിന് മൂടി സ്ഥാപിക്കാനും ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് വേലി നിര്‍മ്മിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് സ്ഥലമുടമയുടെ നേതൃത്വത്തില്‍ നടന്നത്. സെന്റ് തോമസ് പ്രസ് റോഡില്‍ നിന്നും വാഹനങ്ങള്‍ ബൈപ്പാസ് റോഡിലേക്ക് കയറുമ്പോള്‍ അപകടം ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പാലാ എസ്എച്ച്ഒ കെ.പി ടോംസണും പോലീസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.





0 Comments