Breaking...

9/recent/ticker-posts

Header Ads Widget

ഗുഹാ വീട് നിര്‍മ്മിച്ച് ശ്രദ്ധേയനായ വര്‍ഗ്ഗീസിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം


കുറവിലങ്ങാടിനു സമീപം ഗുഹാ വീട് നിര്‍മ്മിച്ച് ശ്രദ്ധേയനായ വര്‍ഗ്ഗീസിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവോണ നാളില്‍ എംസി റോഡില്‍ വെമ്പള്ളി പാലത്തിന് സമീപമുണ്ടായ അപകടത്തിലാണ് ഞരളുംകുളം ചാരുതയില്‍ വര്‍ഗ്ഗീസ് മരണമടഞ്ഞത്. രാത്രി 8.30 ഓടെ അമിതവേഗതയിലെത്തിയ കാര്‍ വര്‍ഗ്ഗീസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് വര്‍ഗീസിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌ക്കാര കര്‍മ്മങ്ങള്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കുറവിലങ്ങാട് പള്ളിയില്‍ നടക്കും.




Post a Comment

0 Comments