ഏറ്റുമാനൂര്‍ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ നഗരചന്ത ചെറുവാണ്ടൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംഘകൃഷി ഗ്രൂപ്പുകളുടെയും പ്രാദേശിക കര്‍ഷകരുടെയും ഉത്പന്നങ്ങളാണ് നഗരചന്തയില്‍ ലഭ്യമാകുന്നത്. ഉദ്ഘാടനം വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്ജ് അധ്യക്ഷയായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ പദ്ധതി വിശദീകരണം നടത്തി. നഗരസഭ അംഗങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments