ചേര്‍പ്പുങ്കലില്‍ വ്യാപാര സ്ഥാപനത്തിനു നേരെ അക്രമം. 4 യുവാക്കള്‍ ചേര്‍ന്നു നടത്തിയ അക്രമത്തില്‍ ജീവനക്കാരന് പരിക്കേറ്റു. ചേര്‍പ്പുങ്കല്‍ ഇന്‍ഫന്റ് ജീസസ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഗ്രോ റൂം അക്വേറിയം ആന്‍ഡ് പെറ്റ് ഷേപ്പിന് നേരെയാണ് അക്രമം നടന്നത്. കടക്കു മുന്നില്‍ ചുറ്റിത്തിരിയുകയായിരുന്ന യുവാക്കളോട് കാരണമന്വേഷിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തിന് കാരണമായത്. കടക്കു മുന്നില്‍ ഉണ്ടായിരുന്ന ചെടിച്ചട്ടികളും, ചെടികളും, അക്വേറിയവും തല്ലിത്തകര്‍ത്തു. ചെടിച്ചട്ടികള്‍ ഉപയോഗിച്ചാണ് ഇവര്‍ ജീവനക്കാരനെ അടിച്ചു വീഴ്ത്തിയത്. ജിവനക്കാരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയുടമയായ അലന്‍ ബോബന്റെ പരാതിയെ തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.





0 Comments