സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പരീക്ഷയില്‍ ഉന്നത വിജയം ലഭിച്ച വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റി ആദരിച്ചു. കോണ്‍ഗ്രസ് കമ്മറ്റി ബ്ലോക്ക് തലത്തില്‍ പാലായില്‍ നടത്തിയ ചടങ്ങില്‍ എസ്സ് എസ്സ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ബിജോയി എബ്രാഹം ദേശീയോദ്ഗ്രഥന ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് കമറ്റി പ്രസിഡന്റ് പ്രൊഫ സതീഷ് ചൊള്ളാനി, ജോസഫ് പുളിക്കന്‍, രാഹുല്‍ പി.എന്‍.ആര്‍, തോമസ്‌കുട്ടി നെച്ചിക്കാട്ട് , കൗണ്‍സിലര്‍മാരായ ലിസിക്കുട്ടി മാത്യു ,മായ രാഹുല്‍, ആനി ബിജോയി, മാത്യു കണ്ടത്തിപ്പറമ്പില്‍, വക്കച്ചന്‍ മേനാം പറമ്പില്‍, റെജി നെല്ലിയാനി ,അലക്‌സ് ചാരംതൊട്ടിയില്‍ ,സജോ വട്ടക്കുന്നേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments