മാങ്ങാനത്ത് ബാങ്ക് ജീവനക്കാരന്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാനം പൈങ്ങളത്ത് വിഷ്ണു ഭാസ്‌കര്‍ ആണ് ആത്മഹത്യ ചെയ്തത്. 28 വയസ്സായിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. മാതാപിതാക്കളും വീട്ടുകാരും പുറത്ത് പോയ സമയത്താണ് വിഷ്ണു സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. മുറിയില്‍നിന്നും തീ ഉയരുന്നത് കണ്ട് ബന്ധുക്കളും സമീപ വാസികളും കതക് തകര്‍ത്ത് അകത്തെത്തിയപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. സൗത്ത് ഇന്ഡ്യന്‍ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ച് ജീവനക്കാരനായ വിഷ്ണു അവിവാഹിതനാണ്.





0 Comments