Breaking...

9/recent/ticker-posts

Header Ads Widget

ആക്രിചലഞ്ചിലൂടെ സമാഹരിച്ച തുകകൊണ്ട് വാങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ വിതരണോദ്ഘാടനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി നിര്‍വഹിച്ചു


ഡിവൈഎഫ്‌ഐ കുട്ടിപ്പടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആക്രിചലഞ്ചിലൂടെ സമാഹരിച്ച തുകകൊണ്ട് വാങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ വിതരണോദ്ഘാടനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി നിര്‍വഹിച്ചു.എസ്.എസ്.എല്‍.സി,+2 പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ സിപിഎം മാന്നാനം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റ്റി റ്റി രാജേഷ് ആദരിച്ചു. ബി. എസ്. സി സുവോളജി പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥിക്ക് ഡി വൈ എഫ് ഐ ഏറ്റുമാനൂര്‍ ബ്ലോക്ക് സെക്രട്ടറി രതീഷ് രത്‌നാകരന്‍ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടൊക്കോള്‍ പാലിച്ചു നടന്ന പരിപാടിയില്‍ കുട്ടിപ്പടി യുണിറ്റ് സെക്രട്ടറി അനൂപ് അധ്യക്ഷനായിരുന്നു. സനീഷ്, പുഷ്പന്‍, ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments