ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ത്രില്‍ തിരുവാഭരണത്തില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടപ്പെട്ട സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം ആരംഭിച്ചു. തിരുവാഭരണം കമ്മീഷണര്‍ എസ് അജിത്കുമാര്‍, ദേവസ്വം വിജിലന്‍സ് എസ്പി പി ബിജോയ് എന്നിവര്‍ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. മാലയില്‍ വിളക്കിച്ചേര്‍ക്കലുകള്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. രുദ്രാക്ഷ മാലയിലെ മുത്തുകളില്‍ 9 എണ്ണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം നടത്തി.





0 Comments