Breaking...

9/recent/ticker-posts

Header Ads Widget

മുത്തോലിയില്‍ ഹോട്ടല്‍ ജീവനക്കാരന്‍ ഹോട്ടല്‍ തല്ലിത്തകര്‍ത്തു


മുത്തോലിയില്‍ ഹോട്ടല്‍ ജീവനക്കാരന്‍ ഹോട്ടല്‍ തല്ലിത്തകര്‍ത്തു. മുത്തോലി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കൈലാസിന് നേരെയാണ് അക്രമമുണ്ടായത്. കഴിഞ്ഞ ദിവസം ഇയാള്‍ ഹോട്ടലില്‍ പകരക്കാരനായി ജോലിക്കെത്തിയിരുന്നു. ഹോട്ടലിലെ മറ്റ് ജോലിക്കാരുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് ഹോട്ടലുമടസ്ഥന്‍ ഇയാളെ ചൊവ്വാഴ്ച പറഞ്ഞുവിടുകയായിരുന്നു. ബുധനാഴ്ച മൂന്ന് മണിയോടെ ഇയാള്‍ ഹോട്ടലിലെത്തി ഇരുമ്പു കമ്പി ഉപയോഗിച്ച് അലമാരകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുകയുമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍മൂലം ചികിത്സയിലായിരുന്ന ഹോട്ടലുടമ, കഴിഞ്ഞദിവസമാണ് കട തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. പാലാ പോലീസ് സ്ഥലത്തെത്തി അക്രമം നടത്തിയയാളെ പിടികൂടി.




Post a Comment

0 Comments