Breaking...

9/recent/ticker-posts

Header Ads Widget

മേല്‍വെട്ടം യാക്കോബ് കത്തനാരുടെ 100ാം ചരമവാര്‍ഷികാചരണം നടന്നു



പുണ്യശ്ലോകന്‍ മേല്‍വെട്ടം യാക്കോബ് കത്തനാരുടെ 100ാം ചരമവാര്‍ഷികാചരണം നടന്നു. 1859 ഒക്ടോബര്‍ 8ന് പാലയ്ക്കാട്ടുമലയില്‍ ജനിച്ച യാക്കോബ് കത്താന്‍്ര 1885-ലാണ് വൈദികപട്ടം സ്വീകരിച്ചത്. കുറവിലങ്ങാട് മാര്‍ ഔഗേന്റെ നാമധേയത്തിലുള്ള കുന്നേല്‍ പള്ളി സ്ഥാപിക്കുന്നതിനും ദളിതര്‍ക്കായി പള്ളികള്‍ സ്ഥാപിക്കുന്നതിനും വിദ്യാഭ്യാസം നല്കുന്നതിനും മുന്‍കൈയെടുത്തു. 1921 ആഗസ്റ്റ് 17-നാണ് യാക്കോബ് കത്തനാര്‍ നിര്യാതനായത്. 100-ആം ചരമവാര്‍ഷിക ദിനത്തില്‍ മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സീസ് അസീസി പള്ളിയില്‍ വിശുദ്ധ കുര്‍ബാന നടന്നു. അനുസ്മരണ ശുശ്രൂഷകള്‍ക്ക് ശേഷം മേല്‍വെട്ടം എംഎം തോമസിന്റെ വസതിയില്‍ അനുസ്മരണ സമ്മേളനം നടന്നു. ഫാ ഡോ ്‌തോമസ് മേല്‍വെട്ടം ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments