Breaking...

9/recent/ticker-posts

Header Ads Widget

വീടുകള്‍ ക്ലാസ്സ് റൂമുകളായി മാറിയ സാഹചര്യം പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നു ജോസ് കെ മാണി



കോവിഡ് പഠന രീതികളെത്തന്നെ മാറ്റിയിരിക്കുകയാണെന്നും, വീടുകള്‍ ക്ലാസ്സ് റൂമുകളായി മാറിയ സാഹചര്യം പ്രയോജനപ്പെടുത്താന്‍ വിദ്യര്‍ത്ഥികള്‍ക്ക് കഴിയണമെന്നും കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കെഎസ്‌സിഎം അയര്‍ക്കുന്നം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാഭ്യാസ പുരസ്‌ക്കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ മാണി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ കെഎസ്‌സി സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ ചാമക്കാല, ജോര്‍ജ്ജ് ടോമി, റവ ഫാ. ആന്റണി കിഴക്കേവീട്ടില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡൊമനിക് ജോസഫ്, ഹെഡ്മിസ്ട്രസ് ഷൈനി കുര്യാക്കോസ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല, എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments