മരങ്ങാട്ടുപള്ളി ഉഴവൂര്‍ റോഡില്‍ കുറിച്ചിത്താനം ചെത്തിമറ്റം ജംഗ്ഷന് സമീപം അപകടാവസ്ഥയിലായ കലുങ്ക് പൊളിച്ച് പണിയണമെന്നും, കൈവരികള്‍ സ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റി ആവശ്യപ്പെട്ടു. പ്രതീകാത്മകമായി മനുഷ്യവേലി തീര്‍ത്ത് കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ജനാര്‍ദ്ദനന്‍ ആളോത്ത് അദ്ധ്യക്ഷനായിരുന്നു. സണ്ണി വടക്കേടം, ജോയി പുളിക്കന്‍, നാരായണന്‍ നായര്‍, സിബു മാണി, രാജീവ് എടാട്ടുപാറയില്‍, ജിസ് നെച്ചിമാലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments