മീനച്ചില്‍ സര്‍ക്കിള്‍ സഹകരണയൂണിയന്‍ കെ എം മാണി എവര്‍ റോളിങ് ട്രോഫിയും എന്റോവ്‌മെന്റും ഏര്‍പ്പെടുത്തുന്നു. സഹകരണ വിദ്യാഭ്യാസ രംഗത്തെ നൈപ്പുണ്യവികസനത്തിനാണ് പുരസ്‌കാരം നല്‍കുന്നത്. ദീര്‍ഘ കാലം എംഎല്‍എ യും മന്ത്രിയും സഹകാരിയുമായിരുന്ന കെ എം മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന പരീശീലന കേന്ദ്രങ്ങളില്‍ എച്ച്ഡിസി, ജെഡിസി കോഴ്‌സ്‌കള്‍ക്കു മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. എന്‍ഡോവ്‌മെന്റിന് ആവശ്യം ആയ സ്ഥിരനിഷേപ രസീതും ട്രോഫികളും സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയകോട് കൃഷ്ണന്‍ നായര്‍ക്ക് മീനച്ചില്‍ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍, കെഎം തോമസ്, ഡയസ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. 2021 നവംബറിലെ സഹകരണ വാരാഘോഷ സമ്മേളനത്തില്‍ തന്നെ ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്യുന്നതാണെന്ന് സംസ്ഥാന ചെയര്‍മാന്‍ പറഞ്ഞു.





0 Comments