കോട്ടയം നഗരസഭ ഒന്നാം വാര്‍ഡിലെ എല്ലാ വീടുകളിലും ഭക്ഷ്യകിറ്റ് എത്തിച്ചു നല്‍കി. വാര്‍ഡിലെ തൊള്ളായിരത്തോളം വീടുകളിലേക്കുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സാബുമാത്യുവിന്റെ നേതൃത്വത്തില്‍ ദ്രുത കര്‍മ്മ സേനയും കുടുംബശ്രീയും ചേര്‍ന്ന് എല്ലാ വീടുകളിലും ഭക്ഷ്യകിറ്റുകളും മറ്റ് അവശ്യവസ്തുക്കളും സൗജന്യമായി നേരിട്ടെത്തിക്കുകയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ സാബു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അജീഷ് റ്റി. അല്‍ഫോന്‍സ് , ബിനോയ് പട്ടത്താനം, മിനിരാജ്, ബന്നി മാവില, സണ്ണി ചെട്ടിശേരി , ജോയി ഉറുമ്പും കുഴി , ജോസ് താനമാവുങ്കല്‍, ജോണി മാത്യൂ, കുര്യന്‍ ചെട്ടിശേരി, എബി പാറപ്പുറം, ജോമോന്‍ മാവില, ജോസ് കൈമുണ്ടന്‍കാലാ, തങ്കച്ചന്‍ കപ്‌ളിങ്ങാട്ട് , ജോയി സി. കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു





0 Comments