അതിരമ്പുഴ ശ്രീകണ്ഠമംഗലം ക്ഷീരസഹകരണ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി വിഎന്‍ വാസവന്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ ജോസ് ജോസഫ് അമ്പലക്കുളം, ഐസി സാജന്‍, കെഎം അശ്വതി, ജോസ് അഞ്ജലി, ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടര്‍ കെ ജയലക്ഷ്മി, വെറ്റിനറി സര്‍ജന്‍ സുജാ ജോണ്‍, ഫാ. ജയ്‌മോന്‍ മുളപ്പഞ്ചേരി, ജോയിസ് ആന്‍ഡ്രൂസ്, രാജി എസ് മണി എന്നിവര്‍ പങ്കെടുത്തു.





0 Comments