കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ക്നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അടുക്കളത്തോട്ട വ്യാപന പദ്ധതി നടപ്പിലാക്കുന്നു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 500 കുടുംബങ്ങള്‍ക്ക് അടുക്കളത്തോട്ടത്തിനായുള്ള പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു. ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.  കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, അതിരൂപതാ പ്രൊക്കുറേറ്റര്‍ റവ. ഫാ. അലക്സ് ആക്കപ്പറമ്പില്‍, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കുറ്റൂര്‍ സെന്റ് മേരീസ് ക്നാനായ മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജെയിംസ് പട്ടത്തേട്ട് എന്നിവര്‍ പ്രസംഗിച്ചു.