ക്നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്നു. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യല്‍ പരിശീലന കേന്ദ്രം, ബദല്‍ ജീവിതശൈലി ഉല്‍പ്പന്നങ്ങളുടെ വിപണനകേന്ദ്രം, അടുക്കളത്തോട്ടവ്യാപന പദ്ധതി, 100 കുടുംബങ്ങള്‍ക്കായി കോഴിവളര്‍ത്തല്‍ യൂണിറ്റുകളുടെ ലഭ്യമാക്കല്‍, 25 വനിതകള്‍ക്കായി തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. തയ്യല്‍ പരിശീലന കേന്ദ്രത്തിന്റെയും ബദല്‍ ജീവിതശൈലി ഉല്‍പ്പന്ന വിപണന കേന്ദ്രത്തിന്റെയും ഉദ്ഘാടനം കുറ്റൂര്‍ മല്‍ക്കാനായ പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു, കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, അതിരൂപതാ പ്രൊക്കുറേറ്റര്‍ റവ. ഫാ. അലക്സ് ആക്കപ്പറമ്പില്‍, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments