കേരള വണിക വൈശ്യ യൂത്ത് ഫെഡറേഷന്‍ കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. ദേശീയ പതാക എന്റെ അഭിമാനം എന്ന സന്ദേശം ഉയര്‍ത്തിയാണ് സ്വാതന്ത്ര്യ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഓണ്‍ലൈനിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. കെ വി വി എസ് കോട്ടയം ജില്ല പ്രസിഡന്റ് റോസ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ വി അരവിന്ദ ചെട്ടിയാര്‍, യൂത്ത് ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് ശിവ വെങ്കിടേഷ്, കെ റ്റി വിജയന്‍ ചെട്ടിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.