കേരളത്തിലെ ജാതി വ്യവസ്ഥക്കെതിരെ ഉയര്‍ന്ന ഉറച്ച ശബ്ദങ്ങളില്‍ ഒന്നാണ് ശ്രീനാരായണഗുരുവിന്റേത് എന്നും കേരള നവോത്ഥാനത്തിന്റെ അനശ്വര വിപ്ലവകാരിയായിരുന്നു എന്നും മാണി സി കാപ്പന്‍ എം. എല്‍. എ. ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ ആര്‍ വി പാര്‍ക്കിനു സമീപം നടന്ന 'ആചാര്യത്രയം' അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുകമ്പയായ മധുരത്താല്‍ നിറഞ്ഞതായിരിക്കണം മനുഷ്യമനസ്സ് എന്നു നമ്മെ പഠിപ്പിച്ച ചട്ടമ്പിസ്വാമികളെ അനുസ്മരിച്ച്, യോഗത്തില്‍ അധ്യക്ഷത വഹിച്ച താലൂക്ക് വര്‍ക്കിങ്ങ് പ്രസിഡന്റ് മോഹനന്‍ പനയ്ക്കല്‍ സംസാരിച്ചു. സത് സ്വരൂപാനന്ദ സ്വാമി, അയ്യങ്കാളിയുടെയും, ചട്ടമ്പിസ്വാമികളുടേയും, ശ്രീനാരായണഗുരുവിന്റെയും ചിത്രങ്ങളില്‍ ആരതി ഉഴിഞ്ഞ് ആരാധനയും അനുഗ്രഹപ്രഭാഷണവും നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, താലൂക്ക് വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ നായര്‍ പരിയാത്ത്, ട്രഷറര്‍ സോജന്‍ പി റ്റി എന്നിവര്‍ സംസാരിച്ചു.





0 Comments