Breaking...

9/recent/ticker-posts

Header Ads Widget

എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ അനിശ്ചിതകാല സമരം


മഹാത്മാഗാന്ധി സര്‍വകലാശാലയെ യൂണിവേഴ്‌സിറ്റി കോളേജ് ആക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ . വിവിധ ആവശ്യങ്ങളുന്നയിച്ച് എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ നടത്തുന്ന അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയില്‍ തികച്ചും ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്നും സര്‍വകലാശാലയില്‍ നടക്കാത്തത് കൃത്യസമയത്തുള്ള പരീക്ഷകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നാനോ വിദഗ്ധനായ 

വൈസ് ചാന്‍സലര്‍ നാനാവിധമായ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നുവെന്നും അദ്ദേഹത്തെ സ്വതന്ത്രനാക്കാനുള്ള സമരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. .യൂണിയന്‍ പ്രസിഡന്റ് വി എസ് ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍വകലാശാലയില്‍ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ ധ്വംസനങ്ങളെയും വഴിവിട്ട നീക്കങ്ങളെയും തുറന്നു കാട്ടി വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍ മഹേഷ് പറഞ്ഞു. യൂണിയന്‍ മുന്‍ പ്രസിഡന്റ് ജോസ് മാത്യു, ഫെഡറേഷന്‍ ഓഫ് ആള്‍ കേരള എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് വൈസ് പ്രസിഡന്റ് പ്രദീപ് കെ. ബി., കെപിസിടിഎ സംസ്ഥാന സെകട്ടറി റോണി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments