Breaking...

9/recent/ticker-posts

Header Ads Widget

മുട്ടുചിറ റൂഹാദക്കുതിശാ ഫൊറോന പള്ളിയുടെ കൂദാശ കര്‍മ്മം ആഗസ്റ്റ് 22 ഞായറാഴ്ച നടക്കും.


മുട്ടുചിറ റൂഹാദക്കുതിശാ ഫൊറോന പള്ളിയുടെ കൂദാശ കര്‍മ്മം ആഗസ്റ്റ് 22 ഞായറാഴ്ച നടക്കും. രാവിലെ 9 ന് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുതിയ അള്‍ത്താരയുടെ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കും. ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ പ്രധാന വാതില്‍ തുറക്കല്‍ കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കും. വികാരി ഫാ. ജോസഫ് ഇടത്തുപറമ്പില്‍, ഫാ. മാത്യു കാവനാടിമലയില്‍, ഫാ. സണ്ണി തോമസ് മൂലക്കരയില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. കടുത്തുരുത്തിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഫാ. ജോസഫ് ഇടത്തുംപറമ്പില്‍ , ജോസഫ് മാത്യു, മാത്യു ഫിലിപ്പ്, റോയി കക്കാട്ടില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments