Breaking...

9/recent/ticker-posts

Header Ads Widget

എന്‍ എല്‍ സി സംസ്ഥാന വ്യാപകമായി 'ഒരു യൂണിയന്‍ ഒരു മരം' പരിപാടി നടത്തി


എന്‍ സി പി യുടെ തൊഴിലാളി വിഭാഗമായ എന്‍ എല്‍ സി സംസ്ഥാന വ്യാപകമായി നടത്തിയ 'ഒരു യൂണിയന്‍ ഒരു മരം' പരിപാടിയുടെ കോട്ടയം ജില്ലാ തല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കെ.ആര്‍ രാജന്‍ നിര്‍വ്വഹിച്ചു .കോട്ടയം കളക്ട്രേറ്റ് വളപ്പില്‍ വൃക്ഷ തൈ നട്ടുകൊണ്ടാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന 'ഒരു യൂണിയന്‍ ഒരു മരം 'എന്ന പദ്ധതി പ്രകാരം ജില്ലയില്‍ സ്വാതന്ത്ര്യ ദിനത്തില്‍ 101ഫലവൃക്ഷതൈ നട്ടു. ജില്ലാ തല ഉത്ഘാടനം കോട്ടയം കളക്ടറേറ്റ് വളപ്പില്‍ എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആര്‍ രാജന്‍ നിര്‍വഹിച്ചു. എന്‍.സി.പി ജില്ലാ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ എന്‍ എല്‍ സി ജില്ലാ പ്രസിഡന്റ് ജോബി കേളിയംപറമ്പില്‍ , ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി, ബ്ലോക്ക് പ്രസിഡന്റ് നിബു ഏബ്രഹാം, മാണി വര്‍ഗീസ് തടത്തില്‍, ജോബി പുളുമ്പേല്‍ തകിടിയേല്‍,പി എസ് . ദീപു, വി .സി . രാജേഷ്, സി .എസ് .സജീര്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments