ഏറ്റുമാനൂര്‍ നഗരസഭയുടെയും കുടുംബശ്രീ സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണം വിപണന മേളയും ഹരിത ഓണം എക്‌സ്‌പോയും സമാപിച്ചു. പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മനോഹര വസ്തുക്കളുടെ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സമാപന സമ്മേളനം നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം വിശ്വനാഥ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പുഷ്പമ്മ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്എസ്എല്‍ സി പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.





0 Comments