Breaking...

9/recent/ticker-posts

Header Ads Widget

പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണ വിപണി ആരംഭിച്ചു


പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണ വിപണി ആരംഭിച്ചു. പാലാ സെന്റ് തോമസ് പ്രസ്സിനു സമീപം അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച ഓണ വിപണിയുടെ ഉദ്ഘാടനം മാണി.സി. കാപ്പന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. പി.എസ്.ഡബ്‌ളിയു.എസ്. ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ അദ്ധ്യക്ഷനായിരുന്നു. ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം നബാര്‍ഡ് ജില്ലാ മാനേജര്‍ റെജി വര്‍ഗീസും ഓണ പായസത്തിന്റെ വിതരണോദ്ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.സി. പ്രിന്‍സും നിര്‍വ്വഹിച്ചു. ഫാ ജോസഫ് താഴത്തുവരിക്കയില്‍, ഡാന്റീസ് കൂനാനിക്കല്‍, സിബി കണിയാംപടി, ബ്രദര്‍ ജിബിന്‍ കന്നുതൊട്ടി , പി.വി.ജോര്‍ജ്, ജോയി വട്ടക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments