Breaking...

9/recent/ticker-posts

Header Ads Widget

ജെ. സി. ഐ. ഇന്ത്യ ഫൗണ്ടേഷന്‍ പാലാ ജനറല്‍ ഹോസ്പിറ്റലില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ നല്‍കി.



ജെ. സി. ഐ. ഇന്ത്യ ഫൗണ്ടേഷന്‍ പാലാ ജനറല്‍ ഹോസ്പിറ്റലില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ നല്‍കി. മുന്‍ എം പി ജോസ് കെ മാണി  ഹോസ്പിറ്റല്‍ സൂപ്രണ്ട്  ശബരിനാഥിന് കൈമാറി.  ജെ.സി.ഐ സോണ്‍ പ്രസിഡന്റ് ശ്രീനാഥ് എസ്. അദ്ധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര മുഖ്യപ്രഭാഷണം നടത്തി. ജെ.സി.ഐ ഡയറക്ടര്‍ മനു ജോര്‍ജ് സ്വാഗതം ആശംസിച്ചു. കൗണ്‍സിലര്‍ മാരായ ബൈജു കൊല്ലംപറമ്പില്‍ , ബിജി ജോജോ, ജെസിഐ ഭാരവാഹികളയ  ജോപ്രസാദ് കുളിരാനി , ജെസിഐ വൈസ് പ്രസിഡന്റ് ജിനോ സ്‌കറിയ, ജാന്‍സ് ആന്റണി , ജിന്റോ പ്ലാശനാല്‍, എന്നിവര്‍ പങ്കെടുത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 41 ഓക്‌സിജന്‍ ജനറേറ്ററുകളാണ് വിവിധ ആശുപത്രികള്‍ക്കായി നല്‍കുന്നത്.




Post a Comment

0 Comments