തിരുവോണനാളില്‍ പാലാ നഗരം വ്യത്യസ്ത പ്രതിഷേധ സമരം കൊണ്ട് ശ്രദ്ധേയമായി. കേരള കോണ്‍ഗ്രസിന്റെ അധികാര ദുര്‍വിനിയോഗത്തിനും, പ്രതികാര രാഷ്ട്രീയത്തിനുമെതിരെ സമൂഹ മനസാക്ഷിയുണര്‍ത്താന്‍ മാണി സി കാപ്പന്‍ എംഎല്‍എ ഉണ്ണാവ്രത സത്യാഗ്രഹം നടത്തിയപ്പോള്‍ എംഎല്‍എയ്ക്ക് സദ്ബുദ്ധിയുണ്ടാകാന്‍ കേരള യൂത്ത് ഫ്രണ്ട് മെഴുകുതിരി തെളിച്ച് മുട്ടില്‍ നിന്ന് സമരം നടത്തി. ഉണ്ണാവ്രത സമരം മോന്‍സ് ജോസഫ് എംഎല്‍എയും, മുട്ടിന്‍മേല്‍ സമരം സെബാസ്റ്റ്യന്‍ കുളത്തുങ്കന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്തു.





0 Comments