പാലാ മരിയസദനത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം നിര്‍വഹിച്ചു. 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ ബൈജു കൊല്ലംപറമ്പിലും ചടങ്ങില്‍ സംബന്ധിച്ചു. മഹാബലിയായി മരിയസദനം ഡയറക്ടര്‍ സന്തോഷ് എത്തിയത് അന്തേവാസികള്‍ക്കും ആവേശം പകര്‍ന്നു. ഓണസദ്യയും വിവിധ മല്‍സരങ്ങളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.





0 Comments