Breaking...

9/recent/ticker-posts

Header Ads Widget

ഓണം സ്‌പെഷ്യല്‍ പായസമേളക്ക് തുടക്കമായി


പാലായില്‍ മീനച്ചില്‍ ഹെറിറ്റേജ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണം സ്‌പെഷ്യല്‍ പായസമേളക്ക് തുടക്കമായി. പാലാ കുരിശുപള്ളി ജംഗ്ഷനില്‍ പായസമേളയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു. അഡ്വ. സന്തോഷ് മണര്‍കാട് അധ്യക്ഷനായിരുന്നു. മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, ബിജു വാതല്ലൂര്‍ , ടെന്‍സന്‍ വലിയകാപ്പില്‍ , ഉണ്ണി കുളപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ ഇനം പായസങ്ങള്‍ക്കൊപ്പം ഉപ്പേരി അച്ചാര്‍ എന്നിവയും മേളയില്‍ ലഭ്യമാണ്. പായസമേളയില്‍ നിന്നുള്ള ലാഭവിഹിതം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.




Post a Comment

0 Comments