Breaking...

9/recent/ticker-posts

Header Ads Widget

പാചകവാതക വില വര്‍ധന കേരളത്തിന് മോഡി സര്‍ക്കാരിന്റെ ഓണ സമ്മാനം - പിസി തോമസ്‌


തിരുവോണ തലേന്ന്  പാചകവാതകത്തിന് വീണ്ടും വില 25 രൂപ കൂടി വര്‍ദ്ധിപ്പിച്ചത്  കേരളത്തിന് മോഡി സര്‍ക്കാര്‍ നല്‍കിയ  തിരുവോണ സമ്മാനമാണെന്ന്  കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് ചെയര്‍മാന്‍ പി.സി തോമസ് അഭിപ്രായപ്പെട്ടു. പാചകവാതക വിലവര്‍ധന മൂലം കുടുംബ ബഡ്ജറ്റ് തകര്‍ന്നിരിക്കുന്ന  കേരളത്തിലെ സാധാരണ ജനങ്ങളുടെ മേല്‍ വീണ്ടും ഭാരം അടിച്ചേല്‍പ്പിച്ചിരിക്കുന്ന മോദി സര്‍ക്കാരിന് ഇന്ത്യയിലെ പാവപ്പെട്ടവര്‍ മാപ്പ് നല്‍കില്ല എന്ന് പി.സി. തോമസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍  മോന്‍സ് ജോസഫ് എംഎല്‍എ ആമുഖ പ്രസംഗം നടത്തി. കേരള കോണ്‍ഗ്രസ്  സെക്രട്ടറി ജനറല്‍ ജോയ് എബ്രഹാം മുഖ്യ പ്രസംഗം നടത്തി. പാര്‍ട്ടി നേതാക്കളായ ഗ്രേസമ്മ മാത്യു , വി.ജെ.ലാലി, ജയ്‌സണ്‍ ജോസഫ് , പ്രസാദ് ഉരുളികുന്നം, ജേക്കബ് കുര്യക്കോസ്, കുര്യന്‍ പി.കുര്യന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments