സ്‌പൈസസ് ബോര്‍ഡിന്റെ ഏലം ഉല്‍പ്പാദനത്തിനുള്ള ദേശീയ പുരസ്സ്‌ക്കാരം നേടിയ മൗണ്ട്‌വാലി എസ്റ്റേറ്റ് പയസ് ആന്റണി മണ്ണനാലിനെ കേരള കോണ്‍ഗ്രസ് എം സംസ്‌ക്കാരവേദി ആദരിച്ചു.മറ്റക്കര മണ്ണനാല്‍ ഗാര്‍ഡന്‍സില്‍ നടന്ന ചടങ്ങില്‍ കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല, പയസ് ആന്റണിയെ ഷാള്‍ അണിയിച്ച് ആദരിച്ചു.സംസ്ഥാന കമ്മറ്റിയംഗം ബെന്നി വടക്കേടം മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബെറ്റി റോയി, ജോര്‍ജ്ജുകുട്ടി പുന്നത്താങ്കല്‍, അഡ്വ സണ്ണി മാന്തറ, സാബു കണിപ്പറമ്പില്‍, ടോണി ഇലയ്ക്കാട്ടുതറ, ജോയി കീച്ചേരില്‍, റോയി വടക്കേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.മൗണ്ട്‌വാലി എസ്റ്റേറ്റ് മാനേജിംഗ് പാര്‍ടണര്‍മാരായ ജോണി കണ്ടാരപ്പള്ളില്‍, ആന്‍വിന്‍ പയസ് എന്നിവരേയും ആദരിച്ചു.
0 Comments