Breaking...

9/recent/ticker-posts

Header Ads Widget

രാജീവ് ഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്തീ രാജ് നഗര പാലികാ നിയമമാണ് അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന ശിലയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.



രാജീവ് ഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്തീ രാജ് നഗര പാലികാ നിയമമാണ് അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന ശിലയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 -ാം ജന്മദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നതുകൊണ്ടാണ് പരമോന്നത കായിക ബഹുമതിയുടെ പേരു മാറ്റുവാന്‍ ബി.ജെ.പി. സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., കെ.സി.ജോസഫ്, അഡ്വ.ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ്, നഗരസഭാദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, രാധാ.വി.നായര്‍, ഫില്‍സണ്‍ മാത്യൂസ്, ബിജു പുന്നത്താനം, മോഹന്‍.കെ.നായര്‍, എ.കെ.ചന്ദ്രമോഹന്‍, എം.പി. സന്തോഷ് കുമാര്‍, ഷിന്‍സ് പീറ്റര്‍, യൂജിന്‍ തോമസ്, ജോമോന്‍ ഐക്കര, സിബി ചേനപ്പാടി, ജോണി ജോസഫ്, നന്തിയോട് ബഷീര്‍, ബോബന്‍ തോപ്പില്‍, ബാബു.കെ.കോര തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments