Breaking...

9/recent/ticker-posts

Header Ads Widget

നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ 2.0 സംഘടിപ്പിച്ചു


ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോല്‍സവത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്ര യുടെ നേതൃത്വത്തില്‍ ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ 2.0 സംഘടിപ്പിച്ചു. ഈരാറ്റുപേട്ട ബ്ലോക്കില്‍ പൂഞ്ഞാര്‍ New citizens mens arts and sports club ന്റെ സഹകരണത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു ഉത്ഘാടനം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സച്ചിന്‍ .എച്ച് അധ്യക്ഷനായിരുന്നു. സന്തോഷ് കൊട്ടാരത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. റെജിമോന്‍ റ്റി കെ, കെ എച്ച് ജബ്ബാര്‍, നെഹ്‌റു യുവ കേന്ദ്ര ഇരാറ്റുപേട്ട ബ്ലോക്ക് വോളന്റിയര്‍ മാരായ മുഹ്‌സിന്‍ ഈസ , മുഹമ്മദ് സഹദ് എന്നിവര്‍ പങ്കെടുത്തു. കുമാരി ആര്യാംബിക ജയചന്ദ്രന്‍ ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.




Post a Comment

0 Comments