Breaking...

9/recent/ticker-posts

Header Ads Widget

പാലാക്കാരുടെ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്നു - സജി മഞ്ഞക്കടമ്പന്‍.


സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപമാണ് തന്റെ പരാജയത്തിന് കാരണമെന്ന ജോസ് കെ മാണിയുടെ കണ്ടെത്തല്‍ പാലാക്കാരുടെ ജനാധിപത്യ ബോധത്തോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്‍. കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പിളര്‍ത്തിയത് അവരുടെ സോഷ്യല്‍ മീഡിയ വിങ്ങ് നടത്തിയ വ്യക്തിഹത്യ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ജോസ് വിഭാഗം കോണ്‍ഗ്രസ് പാര്‍ട്ടിയേയും യുഡിഎഫിനേയും തകര്‍ക്കുവാന്‍ നടത്തിയ നീക്കത്തിന്റെ ഫലമാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ജോസ് വിഭാഗത്തിന്റെ സൈബര്‍ ഗുണ്ടകളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വ്യക്തിപരമായി നടത്തിയ അധിക്ഷേപങ്ങള്‍ക്കെതിരെ പരാതികള്‍ നല്‍കിയെങ്കിലും അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായില്ലെന്നും യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്ത സമ്മേളനത്തില്‍ യുഡിഎഫ് നേതാക്കളായ സതീഷ് ചൊള്ളാനി , ജോര്‍ജ്ജ് പുളിങ്കാട്, അനസ് കണ്ടത്തില്‍, ജോഷി പുതുമന തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments