Breaking...

9/recent/ticker-posts

Header Ads Widget

അനധികൃത മിനറല്‍ വാട്ടര്‍ ഫാക്ടറിക്കെതിരെ സേവ് ചമ്പക്കര ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.


അനധികൃത മിനറല്‍ വാട്ടര്‍ ഫാക്ടറിക്കെതിരെ സേവ് ചമ്പക്കര ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. ചമ്പക്കര സുഭാഷ് പടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മിനറല്‍ വാട്ടര്‍ ഫാക്ടറിക്കെതിരെയാണ് സമരം നടന്നത്. പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള ലഭ്യത ഇല്ലാതാക്കുന്ന തരത്തില്‍ പാടം നികത്തി മിനറല്‍ വാട്ടര്‍ ഫാക്ടറി നിര്‍മ്മിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.. ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് സമരം ഉദ്ഘാടനം ചെയ്തു. പാരിസ്ഥിതിക പഠനം നടത്തി കുടിവെള്ള ലഭ്യതയെ ബാധിക്കുന്ന സാഹചര്യം പരിശോധിക്കണമെന്ന് ചീഫ് വിപ് പറഞ്ഞു. സേവ് ചമ്പക്കര ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എന്‍.ജയപ്രകാശ്, കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജിഷ കിരണ്‍, വൈസ് പ്രസിഡണ്ട് സജി നീലത്തുമുക്കില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബി.ബിജുകുമാര്‍, അഡ്വ.കിരണ്‍കുമാര്‍, സുജാത റെജി, അമ്പിളി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. പൂര്‍ണമായും കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടത്തിയ ജനകീയ നില്‍പ്പ് സമരത്തില്‍ ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് നിരവധി പേര്‍ പങ്കെടുത്തു.




Post a Comment

0 Comments