മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ 2018-2021 ബാച്ച് ബിരുദ റിസള്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് വിവിധ വിഷയങ്ങളിലായി 30 റാങ്കുകള്‍ നേടി. . 32 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ എ പ്ലസ്സും, 120 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ എ ഗ്രേഡും നേടി. റാങ്കുകള്‍ നേടിയ വിദ്യാര്‍ത്ഥികളെ മാനേജര്‍ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, ബര്‍സാറും കോഴ്‌സ് കോര്‍ഡിനേറ്ററുമായ റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍ എന്നിവര്‍ അഭിനന്ദിച്ചു.





0 Comments