മരങ്ങാട്ടുപിള്ളി സ്‌നേഹധാര ഓട്ടോ ബ്രദേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ വിതരണവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. നൂറോളം കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റുകള്‍ വിതരണം ചെയ്തത്. മരങ്ങാട്ടുപിള്ളി ടൗണില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചികിത്സാ സഹായവിതരണം വൈസ് പ്രസിഡന്റ് നിര്‍മല ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപിള്ളി എസ് എച്ച് ഒ ആദേഷ് കുമാര്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വാര്‍ഡംഗം ഉഷാ രാജു, പിസി ജോര്‍ജ,് സന്തോഷ് മാളിയേക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൊസൈറ്റി പ്രസിഡന്റ് ജോയി തോമസ്, അനീഷ് പി വി, ജിതിന്‍ സിറിയക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments