ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ജില്ലയില്‍ 70000 വീടുകളില്‍ പതാക ഉയര്‍ത്തി. പ്രാദേശികതലത്തില്‍ ഗോപൂജ,വൃക്ഷപൂജ,നദി പൂജ തുടങ്ങിയവയും നടത്തി. കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ആഗസ്റ്റ് 30 നാണ് ശ്രീകൃഷ്ണജയന്തി. 10 വീടുകള്‍ ഒത്തുചേര്‍ന്ന് തയ്യാറാക്കുന്ന അമ്പാടിയില്‍ മറ്റ് ആഘോഷങ്ങളും നടത്തും. കൃഷ്ണപൂക്കളം, കൃഷ്ണനൂട്ട്, കൃഷ്ണകുടീരം എന്നിവ തയ്യാറാക്കും. ഉറിയടി, ഭജന എന്നിവയുമുണ്ടാകും.





0 Comments