ജനശ്രീ മിഷന്‍ അയര്‍ക്കുന്നം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ SSLC, +2 പരീക്ഷകളില്‍ ഫുള്‍ A+ നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്‌കാര വിതരണം നിര്‍വ്വഹിച്ചു. അയര്‍ക്കുന്നം ലയണ്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മണ്ഡലം ചെയര്‍മാന്‍ ടോംസണ്‍ ചക്കുപാറ അദ്ധ്യക്ഷനായിരുന്നു. അനുമോദന സമ്മേളനം അഡ്വ. ഫില്‍സണ്‍ മാത്യൂസ് ഉത്ഘാടനം ചെയ്തു. സാബു മാത്യു മുഖ്യപ്രഭാഷണം നടത്തി , അനില്‍ കൂരോപ്പട , ജോയി കൊറ്റത്തില്‍, ജെയിംസ് കുന്നപ്പള്ളി, ജിജി നാകമറ്റം, ഷൈലജ റെജി, ജോബിന്‍ വെട്ടിയ്ക്കാപ്പുഴ, ബാബു തോട്ടം, ബേബി മുരിങ്ങയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments