Breaking...

9/recent/ticker-posts

Header Ads Widget

ഫാം വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എഐ റ്റി യു സി സമരം നടത്തി


വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഗ്രിക്കള്‍ച്ചറല്‍ ഫാം വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എഐ റ്റി യു സി യുടെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ സമരം നടത്തി. സര്‍ക്കാര്‍ ഫാമുകളിലും ജില്ലാ കൃഷി തോട്ടങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളാണ് പ്രതിഷേധ സമരം നടത്തിയത്. കോഴയില്‍ ജില്ല കൃഷിതോട്ടത്തിന് മുന്നില്‍ പ്രതിഷേധ സമരം ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് എന്‍ എം മോഹനന്‍ ഉദ്ഘാടനം ചെയ്തു. സി വി സത്യന്‍ അധ്യക്ഷനായിരുന്നു. സ്‌റ്റേറ്റ് സീഡ് ഫാമിന് മുന്നില്‍ പ്രതിഷേധ യോഗം തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പി എന്‍ ശശി, രമണി , മാത്യൂസ് പി എം, അനീഷ് എസ്, ബിജുമോന്‍, ലൈജു ജോസഫ്, സന്ദീപ് സത്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments