Breaking...

9/recent/ticker-posts

Header Ads Widget

മോഷണം നടത്തി വന്ന യുവാവ് അറസ്റ്റില്‍



മേലുകാവ് മേഖലയിലെ നീലൂരിലും പരിസര പ്രദേശങ്ങളിലും  ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന യുവാവ് അറസ്റ്റില്‍. മേലുകാവ് പോലീസ് അറസ്റ്റു ചെയ്തു. നീലൂര്‍ കുറ്റിപ്ലാക്കല്‍ അമല്‍ ജോര്‍ജുകുട്ടി ആണ് പിടിയിലായത്. അടുത്തിടെ നീലൂര്‍ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും ആരുമില്ലാത്ത സമയത്ത് റബര്‍ ഷീറ്റ്, ഒട്ടുപാല്‍, വാര്‍പ്പ് എന്നിവ മോഷണം പോയതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.നിരവധി പള്ളികളിലും സ്‌കൂളിലും അടക്കം നടന്ന പല മോഷണക്കേസുകളിലും പ്രതിയാണ് യുവാവെന്നു പോലീസ് പറഞ്ഞു.




Post a Comment

0 Comments