Breaking...

9/recent/ticker-posts

Header Ads Widget

കേരള വനിതാ കോണ്‍ഗ്രസ് എം ജന്മദിന സമ്മേളനം കോട്ടയത്ത് നടന്നു


കേരള വനിതാ കോണ്‍ഗ്രസ് (എം) ജന്മദിന സമ്മേളനം കോട്ടയത്ത് നടന്നു. സംഘടനയുടെ 55 മത് ജന്മദിനാഘോഷമാണ് നടന്നത്.  പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ തോമസ് ചാഴിക്കാടന്‍ എം.പി സമ്മേളന ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ത്രീകള്‍ ശക്തിപ്പെടുന്നതിലൂടെ സമൂഹമാണ് ശക്തിപ്പെടുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിലൂടെ 50 % സീറ്റുകളില്‍ വനിതകള്‍ വന്നത് വലിയ മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. കേരള വനിത കോണ്‍ഗ്രസ്  (എം) സംസ്ഥാന പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷയായിരുന്നു. എം.എല്‍.എമാരായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സ്റ്റീഫന്‍ ജോര്‍ജ്ജ്, ഷീലാ തോമസ്, സിന്ധു മോള്‍ ജേക്കബ്, ബെറ്റി റോയി, ജേക്കബ് തോമസ് അരികുപുറം തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments