മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ലൈബ്രറി നേതൃസമിതിയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷയെക്കുറിച്ചു സെമിനാർ നടത്തി. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മനുവൽ ഉദ്ഘാടനം ചെയ്തു ജോൺസൺ പുളിക്കീൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിർമല ദിവാകരൻ ക്ലാസ്സ് നയിച്ചു. എൻ എസ് നീലകണ്ടൻ നായർ, ടി എസ് ജെയിംസ്, എം സരിത, സാലി ജോർജ്, ദീപ ഷാജി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.





0 Comments