നികുതി ഭീകരതയില്‍ നിന്നും വര്‍ഗ്ഗീയതയില്‍ നിന്നും സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടുചിറയില്‍ നിന്നും കടുത്തുരുത്തിയിലേക്ക് പദയാത്ര സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അരുണ്‍ കൊച്ചുതറപ്പില്‍ നയിച്ച പദയാത്ര സംസ്ഥാന സെക്രട്ടറി സിജോ ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍ മാത്യു ,സുനു ജോര്‍ജ്, ജോര്‍ജ് പയസ്സ്, ജിന്‍സണ്‍ ചെറുമല, സെബാസ്റ്റ്യന്‍ ജോയി, ശരത് ശശി, അക്ഷയ് നായര്‍, അലിന്‍ പൊങ്ങോലില്‍, ശരത് ശശാങ്കന്‍, ജിസ്സ് കൊല്ലംപറമ്പില്‍, ജിത്തു കരിമാടം, സൂരജ് കിടങ്ങൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി