ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട 16 കാരിയെ പ്രണയത്തില്‍ കുരുക്കി പീഡിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമുള്‍പ്പെടെ നാല് പേര്‍ പിടിയില്‍. രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരില്‍ അര്‍ജ്ജുന്‍ ബാബു (25), സുഹൃത്തുക്കളായ പുനലൂര്‍ പത്താനാപുരം പിറവന്തൂര്‍ പള്ളിമേലേതില്‍ മഹേഷ് (29), പത്തനാപുരം പിറവന്തൂര്‍ മുളപ്പലേടത്ത് എബി മാത്യു (31) എന്നിവരെയും കൊണ്ടാട് സ്വദേശിയായ 16 കാരനെയുമാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഐങ്കൊമ്പ് സ്വദേശിനിയായ 16 കാരിയെ അര്‍ജ്ജുന്‍ബാബുവാണ് പ്രണയത്തില്‍ കുരുക്കി ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്ക് വിവരം കൈമാറി ഇവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ സഹപാഠിയാണ് കേസില്‍ പിടിയിലായ 16 കാരന്‍. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് രക്ഷിതാവിന്റെ പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തതോടെയാണ് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്. പിടിയിലായ പ്രതികളെ പാലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കോടതി നിര്‍ദ്ദേശപ്രകാരം ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു.





0 Comments