Breaking...

9/recent/ticker-posts

Header Ads Widget

ചെറുകിട വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ മൂന്നാം ഘട്ട വിതരണോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നു


കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ചെറുകിട വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ മൂന്നാം ഘട്ട വിതരണോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നു. അതിരൂപത മെത്രാപൊലീത്ത മാര്‍ മാത്യു മൂലക്കാട്ട് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.  കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി എന്നിവര്‍ പ്രസംഗിച്ചു. ലോണ്‍മേള മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിവിധങ്ങളായ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ചെയ്യുന്നതിന് പത്ത് ലക്ഷം രൂപയാണ് കെ.എസ്.എസ്.എസ് ലഭ്യമാക്കിയത്.




Post a Comment

0 Comments