Breaking...

9/recent/ticker-posts

Header Ads Widget

കാല്‍നടയാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ഇന്നോവ കാര്‍ പാലാ ട്രാഫിക് പോലീസ് പിന്‍തുടര്‍ന്ന് പിടികൂടി.


കാല്‍നടയാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ഇന്നോവ കാര്‍ പാലാ ട്രാഫിക് പോലീസ് പിന്‍തുടര്‍ന്ന് പിടികൂടി. പാലാ ഹെഡ് പോസ്‌റ്റോഫീസിന് സമീപം ഉച്ചയോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടന്ന 70-കാരനെയാണ് വാഹനമിടിച്ചത്. ഇന്നോവ കാറിനെ പിന്‍തുടര്‍ന്ന ട്രാഫിക് പോലീസ് സിവില്‍ സ്‌റ്റേഷനു സമീപത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന കൊല്ലം സ്വദേശി ടെന്‍സണേയും പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ പരിക്കേറ്റ ഉള്ളനാട് സ്വദേശി ഫ്രാന്‍സിസിനെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments