Breaking...

9/recent/ticker-posts

Header Ads Widget

അഖില കേരള വിശ്വകര്‍മ്മ ആഭിമുഖ്യത്തില്‍ ഋഷിപഞ്ചമി ആഘോഷവും ശാഖയുടെ എഴുപതാം വാര്‍ഷികാഘോഷവും



അഖില കേരള വിശ്വകര്‍മ്മ മഹാസഭ മാന്നാനം ശാഖയുടെ ആഭിമുഖ്യത്തില്‍ ഋഷിപഞ്ചമി ആഘോഷവും ശാഖയുടെ  എഴുപതാം വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു. ആഘോഷപരിപാടികള്‍  മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. മാന്നാനം ശാഖ ഹാളില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ ശാഖാ പ്രസിഡണ്ട് കല്യാണ കൃഷ്ണന്‍.കെ. കെ അധ്യക്ഷനായിരുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു  വലിയമല, വാര്‍ഡ് മെമ്പര്‍ ഷാജി ജോസഫ്, കെ ജി ഹരിദാസ്, കെ എന്‍ സുരേന്ദ്രന്‍, മാന്നാനം സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു.




Post a Comment

0 Comments