കോവിഡ് കാലത്ത് രക്തദാതാക്കളെ കിട്ടാനില്ലാതെ രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തില്‍ അടിവാരം എസ് എം വൈ എം യൂണിറ്റും പാലാ ബ്ലഡ് ഫോറവും സംയുക്തമായിട്ടാണ് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രേള്‍ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, എസ് എച്ച് മെഡിക്കല്‍ സെന്റ്റര്‍ എന്നിവരുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടത്തിയത്. ക്യാമ്പ് ഉദ്ഘാടകനായി എത്തിയ ഡി വൈ എസ് പി ഷാജു ജോസ് രക്തം ദാനം ചെയ്തു കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അടിവാരം സെന്റ് മേരീസ് എല്‍ പി സ്‌കൂള്‍ ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കടപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്കി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ മേരി തോമസ് ചെരുവില്‍, സിസ്റ്റര്‍ മരിയറ്റ് കാവുംപുറം, യൂണിറ്റ് പ്രസിഡന്റുമാരായ ജിതിന്‍ മുതുകുന്നത്ത്, അനിറ്റാ അമ്പഴത്തുങ്കല്‍, ഡോക്ടര്‍ അജിത്ത് കെ, സിസ്റ്റര്‍ അനിലിറ്റ്, സോനാ പോള്‍, ആല്‍ബിന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട അന്‍പതോളം പേര്‍ രക്തദാന ക്യാമ്പില്‍ പങ്കാളികളായി.
0 Comments