Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ ഡയലിസിസ് കിറ്റ് വിതരണം നടത്തി



അയര്‍ക്കുന്നം വികസന സമിതി സൗജന്യ ഡയലിസിസ് കിറ്റ് വിതരണം നടത്തി.  ഉമ്മന്‍ ചാണ്ടി എംഎല്‍എയുടെ നിയമ സഭ സമാജികത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് അയര്‍ക്കുന്നം വികസന സമിതി സൗജന്യ ഡയലിസിസ് കിറ്റ് വിതരണം നടത്തിയത്. തുടര്‍ച്ചയായി അഞ്ചാമത്തെ തവണയാണ് നിര്‍ധന രോഗികള്‍ക്കായി സൗജന്യ ഡയാലിസിസ് കിറ്റുകള്‍ വിതരണം നടത്തുന്നത്. അയര്‍ക്കുന്നം വികസന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് യോഗം ഉത്ഘാടനം ചെയ്ത ഉമ്മന്‍ ചാണ്ടി പറഞ്ഞു. വികസന സമിതി പ്രസിഡന്റ് ജോയി കോറ്റത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി അഡ്വ കെ എസ് മുരളികൃഷ്ണന്‍, എബ്രഹാം ഫിലിപ്പ്, കെ സി ഐപ്പ്, ബിനോയ് മാത്യു, ലിസമ്മ ബേബി, ജോയ്സ് കോറ്റത്തില്‍ , ജൊസ് വാത്തല്ലൂര്‍ , എം ജി ഗോപാലന്‍, ജയിന്‍ ഇരട്ടാന , ഡായ് റ്റി എബ്രാഹം, കുഞ്ഞുമോന്‍ വിസി ,ബേബി മുരിങ്ങയില്‍ ഷിനു ചെറിയന്തറ, ബാബു തോട്ടം എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments